Sunday, June 16, 2024
spot_img

എസ് വി പ്രദീപിൻ്റേത് കരുതി കൂട്ടിയുള്ള കൊലപാതകം? പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പോലീസ്. തിരുവനന്തപുരം ഫോർട്ട് സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ പ്രാഥമിക ശ്രമം.

ഇന്ന് വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് എസ് വി പ്രദീപ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Related Articles

Latest Articles