വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 1500 പേരാണ് പരിപാടിയ്‌ക്കായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്.
ദേശീയപതാകയ്‌ക്കൊപ്പം മറ്റ് നിരവധി വർണ്ണങ്ങളിലുള്ള പതാകകളും വീശി കൊച്ചു കുട്ടികൾ മുതൽ പ്രമുഖ വ്യക്തികൾ വരെ പരിപാടിയിൽ അണിനിരന്നു. ഇന്ത്യൻ സംഗീത ഉപകരണങ്ങളും പരിപാടിയ്‌ക്ക് ഉപയോഗിച്ചിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്റെ ആഭിമുഖ്യത്തിലാണ് ഒത്തുകൂടൽ ആഗസ്റ്റ് 15ന് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെമ്പാടുമുള്ള ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുന്ന തരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തെ അമൃത് മഹോത്സവം ആഘോഷമാക്കി മാറ്റാൻ ആഹ്വാനം ചെയ്തത്. അമേരിക്കൻ മണ്ണിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃഭൂമിയെ നെഞ്ചിലേറ്റാൻ ഈ ആഘോഷംകൊണ്ട് സാധിച്ചുവെന്ന് അസോസിയേഷൻ പ്രസിഡന്റ് കെന്നി ദേശായി പറഞ്ഞു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…