ദില്ലി: റഷ്യ- യുക്രൈൻ യുദ്ധത്തിനിടയിൽ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. ഇനി നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം.
മാത്രമല്ല യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം പറഞ്ഞു. തുടർന്ന് അവിടുത്തെ സമീപ നഗരങ്ങളില്‍ താമസികാണാമെന്നും നിർദ്ദേശ പ്രകാരമേ നീങ്ങാവു എന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിദ്യാർത്ഥികളോട് പറഞ്ഞിരിക്കുന്നത്.
അതേസമയം അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് അതിര്‍ത്തിയിലേക്ക് പോകാവൂ എന്ന് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായി, ആറുവിമാനങ്ങളിലായി ഇതുവരെ 1396 വിദ്യാര്‍ഥികള്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടർന്ന് അടുത്ത 24 മണിക്കൂറിനിടെ മൂന്നു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…