bird-flu-in-the-state-again-thousands-of-ducks-have-died-in-the-last-two-weeks
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ സന്ദർശനം നടത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദർശനം നടത്തുക. കേരളം കൂടാതെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി പടരുകയാണ്. ഇവിടങ്ങളിലും കേന്ദ്രസംഘം സന്ദർശിക്കും.
കേരളത്തിൽ എച്ച്-5 എൻ-8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് പക്ഷികളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. കേരളത്തിന് പുറമെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ നാന്നൂറോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ച് ചത്തു. കേരളത്തിൽ നിന്നും പക്ഷികളെ കൊണ്ട് വരുന്നതിന് കർണാടകയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.
പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില് നിന്നുള്ള 31 കാരനെ ഗുവാഹത്തിയില് അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്സ് പൂര്വാഞ്ചല് എക്സ്പ്രസ് വേയില് നിര്ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില് നിന്ന് ഉത്തര്പ്രദേശിലെ…
ഉത്തര്പ്രദേശിലെ മീററ്റില്, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില് ഭാര്യയുടെ പിടിയിലായ ഭര്ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്ലൈദുബായ് : വിമാനം തകര്ക്കാന് ശ്രമിക്കുകയും കോക്ക്പിറ്റില് വച്ച് ഇന്ത്യന് ക്യാപ്റ്റന് സ്മിത് മച്ഛറിനെ കുത്തിപരുക്കേല്പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര് : ഗുജറാത്തിലെ ആരവല്ലി ജില്ലയില് പോലീസ് സംഘത്തിന് നേരെ വെടിയുതിര്ത്ത് രക്ഷപ്പെടാന് ശ്രമിച്ച 27-കാരന് പിടിയില്. ലോക്കല് ക്രൈംബ്രാഞ്ച്…