Sunday, January 4, 2026

അയോദ്ധ്യ വിധി: രാജ്യത്ത് ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ

ദില്ലി: അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീ​ക​രാ​ക്ര​മ​ണത്തിന് സാ​ധ്യ​ത​യുണ്ടെന്ന് കേന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം മുന്നറിയിപ്പ് നൽകി. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ർ പത്ത് ദിവസത്തിനകം ദില്ലി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെന്നാണ് മു​ന്ന​റി​യി​പ്പ്.

മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ്, റോ, ​ഐ​ബി മൂ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​തു സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പേര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഡാര്‍ക്ക് വെബ്’ എന്‍ക്രിപ്റ്റഡ് ചാനലിലൂടെയാണ് ഇവരുടെ ആശയവിനിമയങ്ങള്‍ എന്നാണ് വിവരം.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തി സുരക്ഷ നടപടികള്‍ ക്രമീകരിച്ചു. ഇന്നലെ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയില്‍ സുരക്ഷ വിലയിരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാരുമായി വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles