Sunday, October 11, 2026

അയോദ്ധ്യ വിധിയിൽ മലയാളിയുടെ കയ്യൊപ്പ്..

അയോദ്ധ്യ വിധിയിൽ മലയാളിയുടെ കയ്യൊപ്പ്..
സങ്കീർണമായ അയോദ്ധ്യ കേസിൽ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കോടതി പ്രസ്താവിച്ച വിധിയുടെ പിന്നിൽ ഒരു മലയാളിയുടെ കയ്യൊപ്പുകൂടിയുണ്ട്. മലയാളിയായ പുരാവസ്തു ഗവേഷകൻ കെ. കെ മുഹമ്മദാണ് അത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 1976-77 കാലഘട്ടത്തിൽ അയോധ്യയിൽ ആദ്യത്തെ ഖനനം നടന്നിരുന്നു . അന്ന് കേന്ദ്രത്തിൽ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സംസ്‌കാരം എന്നിവ കൈകാര്യം ചെയ്തിരുന്ന സഹമന്ത്രിയായിരുന്ന സായിദ് നൂറുല്‍ ഹസനാണ് ഖനനത്തിന് മുൻകൈയെടുത്തത്. ആ ഖനന സംഘത്തിലെ അംഗമായിരുന്നു കെ.കെ മുഹമ്മദ്. ഖനനത്തില്‍ പങ്കെടുത്ത ഏക മുസൽമാൻ കൂടിയായിരുന്നു കെ കെ മുഹമ്മദ്.

Related Articles

Latest Articles