Celebrity

‘പഠാന്‍ ‘ വിവാദം ;സിനിമയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നിർദ്ദേശം നല്‍കി

മുംബൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തെ പറ്റി നിരവധി ട്രോളുകളും വിവാദങ്ങളുമാണ് ഉയരുന്നത്.ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഇരുന്നത്.അതിനിടയിലാണ് ചിത്രം വിവാദങ്ങളിൽപെടുന്നത്.സിനിമയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു.പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago