terrorism

കർണ്ണാടകയിലെ ഹിജാബ് വാദികളെ പുകഴ്ത്തിയും ഹിന്ദു വിരുദ്ധത കടുപ്പിച്ചും അൽ ഖ്വയ്ദയുടെ വൺ ഉമ്മ മാഗസിൻ !! ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീങ്ങളോട് സഹായം ഇരന്ന് അൽ ഖ്വയ്ദ

ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ വാനോളം പുകഴ്ത്തി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ഉപേക്ഷിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീം വിഭാഗം സഹായിക്കണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെയാണ് അൽ-ഖ്വയ്ദയുടെ ആവശ്യപ്പെട്ടത്. പ്രസിദ്ധീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്‌ക്കും എതിരെയും ലേഖനങ്ങളുണ്ട്.

ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലീം രാജ്യങ്ങൾ തയ്യാറാവണം. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കി ഇന്ത്യയ്‌ക്ക് എതിരെ മുസ്ലീം ജനതയും ഇസ്ലാമിക രാഷ്‌ട്രങ്ങളും ഒന്നിക്കണമെന്ന് അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കർണാടകയിൽ ഹിജാബിന് വേണ്ടി വാദിക്കുന്നവരെ ഹീറോകൾ എന്നാണു അൽ ഖ്വയ്ദ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം വിഭാഗത്തിൽ നിന്നുള്ള മൗനമാണ് പരിധികൾ കടന്ന് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും മാസികയയിൽ പരാമർശമുണ്ട്.

കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന ”സഹാബ്” ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ചുള്ള വ്യക്തത ലേഖനങ്ങൾ തരുന്നില്ല.

anaswara baburaj

Recent Posts

കെ സുധാകരൻ വീണ്ടും കെപിസിസി അദ്ധ്യക്ഷൻ; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് പ്രമുഖ നേതാക്കൾ; സ്ഥാനം ഏറ്റെടുത്തത് താത്കാലിക അദ്ധ്യക്ഷനായിരുന്ന എം എം ഹസന്റെ അസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് അദ്ദേഹം…

27 mins ago

പാലക്കാട് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം ! മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് കൊല്ലപ്പെട്ടു

പാലക്കാട് : കാട്ടാന ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷാണ് (34) മരിച്ചത്. ഇന്ന്…

32 mins ago

ഭഗവത് ഗീതയുടെ ഉന്നതമായ സാരാംശത്തെ സാധാരണ ജനങ്ങളിലേക്കെത്തിച്ച പ്രചാരകൻ; ആത്മീയതയുടെ പാതയിൽ സ്വസമാജത്തെ നവീകരിച്ച മഹാമഹർഷി; ഇന്ന് ചിന്മയാനന്ദ സ്വാമികളുടെ നൂറ്റിയെട്ടാം ജയന്തി ദിനം

കമ്മ്യൂണിസമുൾപ്പെട്ടയുള്ള പൊള്ളയായ ആശയങ്ങളാൽ ആകൃഷ്ടരാക്കപ്പെട്ട യുവസമൂഹത്തെ യാദാർത്ഥ്യ ബോധം പകർന്നു കൊടുത്ത് ധാർമികതയുടെയും മൂല്യബോധത്തിന്റെയും ആധാരത്തിൽ കർമ്മനിരതരാക്കി മാറ്റാൻ നടത്തിയ…

1 hour ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍ : കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധി ഇന്ന്. പ്രണയാഭ്യ‍ർഥന നിരസിച്ചതിനു തുടർന്നുള്ള വൈരാഗ്യത്തിൽ ശ്യാംജിത്ത്…

1 hour ago

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

2 hours ago