ദില്ലി: കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാലാവധി തീരാനിരിക്കെയാണ് ഇത്തരമൊരു കരുതൽ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിക്കുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലാണ് 2020 മാര്‍ച്ച് മുതൽ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. 26000 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ നടപടി. പദ്ധതി പിന്നീട് 2022 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടിയ പുതിയ തീരുമാനം വരുന്നത്.
മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെ നല്‍കുന്നത്.

