Sunday, June 2, 2024
spot_img

രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം മാര്‍ച്ച്‌ 16 മുതല്‍; എങ്ങനെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെപ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാര്‍ച്ച്-16 ന് ആരംഭിക്കും. മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത്.

പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 1000 രൂപാ വീതവും വിദ്യാര്‍ത്ഥികള്‍ 500 രൂപാ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ട സഹായങ്ങള്‍ക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങള്‍ 8304881172 എന്ന മൊബൈല്‍ നമ്പറിലും [email protected] എന്ന ഇ-മെയിലിലും ലഭ്യമാണ്. പ്രതിനിധികള്‍ക്ക് പേയ്മെന്റിനു മുന്‍പ് പ്രൊഫൈലില്‍ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles