ദില്ലി: കേന്ദ്ര സാമ്പത്തിക ബജറ്റിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാണ് ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.’മൈ ഗവണ്‍ ഫോറത്തിലൂടെയാണ്’ അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
‘130 കോടി ഇന്ത്യക്കാരുടെ വികസന സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതാണ് കേന്ദ്രബജറ്റ്. ഇത് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുന്നു. മൈ ഗവണ്‍മെന്റ് ഫോറത്തിലൂടെ ഈ വര്‍ഷത്തെ ബജറ്റിനായുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ ഞാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു’; പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

