ദില്ലി: ലണ്ടനിലെ അംബേദ്കർ മ്യൂസിയത്തിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ലണ്ടനിലെ അംബേദ്കർ മ്യൂസിയം കേന്ദ്രസർക്കാർ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയത്തിന്റെ ഉടമയായ മഹാരാഷ്ട്ര സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി.
അതേസമയം, നിലവിൽ മ്യൂസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അംബേദ്കറിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ ശ്രമം നടത്തുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മ്യൂസിയം ഏറ്റെടുക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. തുടർന്ന് മഹാരാഷ്ട്ര സർക്കാരിന് കത്ത് നൽകുകയായിരുന്നു. സർക്കാരിന്റെ മറുപടി അനുസരിച്ച് തുടർ നീക്കങ്ങൾ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
മ്യൂസിയം ഏറ്റെടുത്ത ശേഷം നവീകരിക്കുമെന്ന് കേന്ദ്രം മഹാരാഷ്ട്ര സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി. നവീകരിച്ച ശേഷം സ്വയംഭരണാവകാശം നൽകുമെന്നും കൂടുതൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യും. ഇതുവഴി ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരങ്ങളും വിദേശീയരിലേക്ക് പകർന്ന് നൽകാൻ കഴിയുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 2015 ലാണ് മഹാരാഷ്ട്ര സർക്കാർ അംബേദ്കർ മ്യൂസിയം വാങ്ങിയത്. കിംഗ് ഹെൻറി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിലായിരുന്നു 1921-22 കാലഘട്ടത്തിൽ അംബേദ്കർ താമസിച്ചിരുന്നത്. 2050 ചതുരശ്ര അടിയോളം വരുന്ന കെട്ടിടം പിന്നീട് വിദ്യാർത്ഥികൾക്ക് തുറന്ന് നൽകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അംബേദ്കറിന്റെ ചിത്രങ്ങൾ, എഴുത്തുകൾ, പെയിന്റിംഗുകൾ, ഉപയോഗിച്ച വസ്തുക്കൾ, ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് തുടങ്ങിയവയാണ് ഇവിടെയുള്ളത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…