ദില്ലി: സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (Govt Employees) കേന്ദ്രസർക്കാർ നിർദേശം. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ്ഗരേഖ.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്‍റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമാണ്, ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകള്‍ കൈമാറാന്‍ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനും മാര്‍ഗനിര്‍ദേശം പറയുന്നു. വര്‍ക്ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ പൂര്‍ണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്നാണ് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന മീറ്റിംഗുകളിൽ സിരി, അലക്‌സ തുടങ്ങിയ ഡിജിറ്റൽ അസിസ്റ്റന്റുകളെ അവരുടെ സ്മാർട്ട്‌ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും സ്വിച്ച് ഓഫ് ചെയ്യാൻ എല്ലാ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…