India

‘കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണം’; ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ്.

ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്.

വിവിധ സുരക്ഷാ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് സമയം വര്‍ധിപ്പിക്കാനുള്ള നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.

ഡിസംബര്‍ 21 ന് പുറത്തുവിട്ട നോട്ടിഫിക്കേഷനില്‍ പറയുന്നത്, കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്, എക്‌സ്‌ചേഞ്ച് ഡീറ്റെയില്‍ റെക്കോര്‍ഡ്, ഒരു നെറ്റ് വര്‍ക്കില്‍ എക്‌സ്‌ചേഞ്ച് ചെയ്ത ആശവിനിമയങ്ങളുടെ ഐപി ഡീറ്റെയില്‍ റെക്കോര്‍ഡ് എന്നിവ രണ്ട് വര്‍ഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണം എന്നാണ്.

ഭൂരിഭാഗം കേസ് അന്വേഷണങ്ങളും ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതിനാല്‍ വിവരങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞാലും തങ്ങള്‍ക്ക് ആവശ്യം വന്നേക്കുമെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും അധിക കാലം കൂടി വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ടെലികോം വകുപ്പ് പറഞ്ഞു.

അതേസമയം ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സറുടെ പരിശോധനയ്ക്ക് വേണ്ടി ഒരു വര്‍ഷമെങ്കിലും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍), ഐപി ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഒരു വര്‍ഷമെങ്കിലും സൂക്ഷിക്കണമെന്നാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥ പറയുന്നത്.

മാത്രമല്ല കാലാകാലങ്ങളില്‍ ലൈസന്‍സര്‍ അധിക നിര്‍ദേശങ്ങളും ഈ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി നല്‍കിയേക്കാം. നിയമ നിര്‍വ്വഹണ ഏജന്‍സികളുടേയും വിവിധ കോടതികളുടേയും നിര്‍ദ്ദിഷ്ട അഭ്യര്‍ത്ഥനകളോ നിര്‍ദ്ദേശങ്ങളോ അനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ സിഡിആര്‍ നല്‍കണമെന്നും ലൈസന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

24 minutes ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

9 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

11 hours ago