ദില്ലി: കൊവിഡ് മരണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ചതിന് ശേഷം 30 ദിവസത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേർക്കാണ്. മരണമടഞ്ഞവർ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവർ ഇതോടെ 3.31 കോടിയായി. 3.23 കോടി പേർ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച് ചികിത്സയിലുളളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 2968 എണ്ണം വർദ്ധിച്ചു.
ഏറ്റവുമധികം കൊവിഡ് രോഗികളുളളത് കേരളത്തിലാണ്. 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം.125 മരണങ്ങളും സ്ഥിരീകരിച്ചു. രണ്ടാമതുളള മഹാരാഷ്‌ട്രയിൽ 4219 പുതിയ കേസുകൾ സ്ഥിരീകരിച്ചു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…