Wednesday, October 7, 2026

കേരളത്തിൽ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍; പരീക്ഷ സെപ്റ്റംബറിൽ നടത്തും

ദില്ലി: സംസ്ഥാനത്ത് സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരീക്ഷ നടത്താൻ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ കേരള സർക്കാർ ഇന്നു നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കിൽ ഹർജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരിന്നു. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ആകുമ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ വാദം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles