Friday, May 3, 2024
spot_img

കൊവിഡ് മരണം: സുപ്രീം കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കൊവിഡ് മരണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ചതിന് ശേഷം 30 ദിവസത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേർക്കാണ്. മരണമടഞ്ഞവർ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവർ ഇതോടെ 3.31 കോടിയായി. 3.23 കോടി പേർ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച് ചികിത്സയിലുള‌ളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 2968 എണ്ണം വർദ്ധിച്ചു.

ഏറ്റവുമധികം കൊവിഡ് രോഗികളുള‌ളത് കേരളത്തിലാണ്. 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം.125 മരണങ്ങളും സ്ഥിരീകരിച്ചു. രണ്ടാമതുള‌ള മഹാരാഷ്‌ട്രയിൽ 4219 പുതിയ കേസുകൾ സ്ഥിരീകരിച്ചു.

Related Articles

Latest Articles