India

രാജ്യത്തെ റസ്റ്റോറന്റുകളിൽ ഇനി ടിപ്പ് കൊടുക്കുന്നത് നിർബന്ധമില്ല; ഉത്തരവുമായി കേന്ദ്ര സർക്കാർ

 

ദില്ലി: സേവന നിരക്ക് (ടിപ്പ്) എന്ന പേരിൽ അധിക തുക നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ജൂൺ രണ്ടിന് ദേശീയ റസ്റ്റോറൻ്റ് അസോസിയേഷൻ യോ​ഗം ചേരും.

ടിപ്പ് നൽകുവാൻ റസ്റ്റോറൻ്റ് ഉപഭോക്താക്കളെ നിർബന്ധിക്കുന്നു എന്ന് ചൂണ്ടികാട്ടി നിരവധി പരാതികൾ നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനിൽ വന്നതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. റസ്റ്റോറന്‍റുകൾ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉയർന്ന സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ടെന്നും ഇത് നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുകയാണെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഉപഭോക്താക്കളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാർ സിങിന്റെ കത്തിൽ വിശദമാക്കുന്നു. നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് ഇതുസംബന്ധിച്ച നിർദ്ദേശം ഉപഭോക്തൃകാര്യ വകുപ്പ് കൈമാറി.

മാത്രമല്ല മറ്റു പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്നും മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

B4 Admin

Recent Posts

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

55 minutes ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

2 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

3 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

3 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

4 hours ago

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

6 hours ago