CRIME

മാലപൊട്ടിക്കല്‍, ബൈക്ക് മോഷണം; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: മാലപൊട്ടിക്കല്‍, ബൈക്ക് മോഷണം തുടങ്ങിയ കേസിൽ യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍. മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്നതാണ് സംഘത്തിന്റെ പ്രകൃതം. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍ വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ ഉപയോഗിച്ച ബൈക്ക് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു പരിസരത്ത് നിന്നു മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍.

ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് ജെര്‍നിഷ. ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്നു നിരവധി ബൈക്കുകളും സ്പെയര്‍ പാര്‍ട്‌സുകളും കണ്ടെടുത്തു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

6 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

6 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

14 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago