Sunday, April 28, 2024
spot_img

തിരുവനന്തപുരം ശംഖുമുഖം ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; ഉദ്യോഗസ്ഥർ തന്നെ അപഹരിച്ചതെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ശംഖുമുഖം ദേവീക്ഷേത്രത്തിലെ (Shangumugham Devi Temple) തിരുവാഭരണം മോഷണം പോയതായി റിപ്പോർട്ട്. വലിയശാല സ്ട്രോങ് റൂമിൽ നിന്നാണ് തിരുവാഭരണം മോഷണം പോയത്. ഉദ്യോഗസ്ഥർ തന്നെ തിരുവാഭരണം അപഹരിച്ചതാണെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. ഇതിനുപിന്നാലെ വലിയശാല സ്ട്രോങ് റൂമിലെ മുഴുവൻ തിരുവാഭരണങ്ങളും പരിശോധിക്കാൻ തിരുവാഭരണം കമ്മീഷണർക്ക് നിർദേശം നൽകിയിരിക്കുകയാണ്.

അതേസമയം വിജിലൻസ് അന്വഷണ റിപ്പോർട്ടിന്റെ പകർപ്പ് ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടു. വർഷങ്ങൾ പഴക്കമുള്ള തിരുവാഭരണമാണ് നഷ്ടപ്പെട്ടത്. കേസിൽ നാല് ഉദ്യോസ്ഥരെ പ്രതിയാക്കി ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എസ്.ആർ സജിൻ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles