ദില്ലി: ചന്ദ്രയാൻ- 2 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറ്റിയത്.
ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. അടുത്തമാസം ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

