ചന്ദ്രയാൻ 3 പേടകം
ചെന്നൈ : ചാന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. പേടകം നിലവിലുള്ളത് ചന്ദ്രനിൽനിന്ന് 1474 കിലോമീറ്റർ അകലെയാണ്. പേടകത്തിന്റെ അടുത്ത ഭ്രമണപഥം താഴ്ത്തൽ ഈ മാസം 14നു രാവിലെ 11.30നും 12.30നും ഇടയിലാകും നടത്തുക. ഈ മാസംഅഞ്ചിന് വൈകുന്നേരമാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന് മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്ത്തിയാണ് ഭൂഗുരുത്വ വലയത്തില്നിന്ന് പുറത്തു കടന്നത്. ചന്ദ്രോപരിതലത്തില്നിന്ന് 100 കിലോമീറ്റര് ഉയരത്തിലെത്തുമ്പോള് പ്രൊപ്പല്ഷന് മൊഡ്യൂളില്നിന്ന് ലാന്ഡര് മൊഡ്യൂള് വേര്പെടും. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഈ വാരത്തോടെ ചന്ദ്രനുചുറ്റും 5-6 സർക്കിളുകൾ പൂർത്തിയാക്കുന്ന പേടകം തുടർന്നുള്ള 10 ദിവസത്തിനുള്ളിൽ, ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ കൃത്യമായ ലാൻഡിംഗ് സ്പോട്ട് പേടകം തിരിച്ചറിയും. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:47 ഓടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കും, എന്നാൽ ചന്ദ്രന്റെ ഉദയത്തെ അടിസ്ഥാനമാക്കി സമയം മാറിയേക്കാം. കാലതാമസം നേരിട്ടാൽ, ഐഎസ്ആർഒ സെപ്തംബറിൽ ലാൻഡിംഗ് പുനഃക്രമീകരിച്ചേക്കും.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…