Saturday, May 25, 2024
spot_img

ലക്ഷ്യത്തോടടുത്ത് ചന്ദ്രയാൻ 3; രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐഎസ്ആർഒ

ചെന്നൈ : ചാന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. പേടകം നിലവിലുള്ളത് ചന്ദ്രനിൽനിന്ന് 1474 കിലോമീറ്റർ അകലെയാണ്. പേടകത്തിന്റെ അടുത്ത ഭ്രമണപഥം താഴ്ത്തൽ ഈ മാസം 14നു രാവിലെ 11.30നും 12.30നും ഇടയിലാകും നടത്തുക. ഈ മാസംഅഞ്ചിന് വൈകുന്നേരമാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍നിന്ന് പുറത്തു കടന്നത്. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഈ വാരത്തോടെ ചന്ദ്രനുചുറ്റും 5-6 സർക്കിളുകൾ പൂർത്തിയാക്കുന്ന പേടകം തുടർന്നുള്ള 10 ദിവസത്തിനുള്ളിൽ, ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ കൃത്യമായ ലാൻഡിംഗ് സ്പോട്ട് പേടകം തിരിച്ചറിയും. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:47 ഓടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കും, എന്നാൽ ചന്ദ്രന്റെ ഉദയത്തെ അടിസ്ഥാനമാക്കി സമയം മാറിയേക്കാം. കാലതാമസം നേരിട്ടാൽ, ഐഎസ്ആർഒ സെപ്തംബറിൽ ലാൻഡിംഗ് പുനഃക്രമീകരിച്ചേക്കും.

Related Articles

Latest Articles