Wednesday, December 24, 2025

ഇരുമുടി കെട്ടുമായി ചാണ്ടി ഉമ്മൻ അയ്യന് മുന്നിൽ ; സന്നിധാനത്തെ സൗകര്യങ്ങളെക്കുറിച്ച് ഭക്തർ വിലയിരുത്തട്ടെയെന്ന് പ്രതികരണം

ശബരിമലയിൽ ദർശനം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പമ്പയിൽ നിന്ന് കെട്ടു നിറച്ച് അഞ്ചംഗ സംഘത്തോടൊപ്പമാണ് ചാണ്ടി ഉമ്മൻ ദർശനത്തിനെത്തിയത്.

മുൻ വർഷത്തെക്കാളും സുഗമമായി ദർശനം നടത്താനായെന്നും സന്നിധാനത്തെ സൗകര്യങ്ങളെക്കുറിച്ച് ഭക്തർ വിലയിരുത്തട്ടെയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എന്നാൽ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കു​ണ്ടാ​യ വി​ഷ​മം മാ​ത്ര​മാ​ണു പ​ങ്കു​വ​ച്ച​തെന്നും ഇ​നി പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ പാ​ര്‍ട്ടി​യില്‍ പ​റ​യു​മെ​ന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം

Related Articles

Latest Articles