ദില്ലി :ചാനലുകളുടെ പ്രവർത്തന രീതിയിൽ മാറ്റം അനിവാര്യമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.അതിനായി കേന്ദ്രം ചാനലുകൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.പൊതുതാത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണമെന്നും,ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ വേണമെന്നുമാണ് നിർദ്ദേശം.രാജ്യത്തിൻ്റെ പുരോഗതിക്കും വികസനത്തിനും രാജ്യതാത്പര്യങ്ങൾക്കും ഉതകുന്ന ഉള്ളടക്കങ്ങളാവണം ഇവ എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
എല്ലാ ദിവസവും അര മണിക്കൂർ ഇവയുടെ സംപ്രേഷണം ഉറപ്പാക്കണം. ദേശീയ, സാമൂഹിക വിഷയങ്ങളാണ് ഈ അരമണിക്കൂറിൽ നൽകേണ്ടത്.കേന്ദ്ര സർക്കാരിന്റെ ഈ ഉത്തരവിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്. നാല് വിഷയങ്ങളാണ് പ്രധാനമായും ഈ ഉത്തരവിൽ പ്രതിപാദിക്കുന്നത്. അതിൽ മൂന്നെണ്ണവും സാങ്കേതിക വിഷയങ്ങളാണ്.

