Friday, May 3, 2024
spot_img

എറണാകുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ നടപടി;10 വർഷം തടവ് ശിക്ഷയും 50,000 രൂപ പിഴയും

കൊച്ചി:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ നടപടി.പത്തുവർഷം കഠിനതടവ് വിധിച്ച് എറണാകുളം പോക്‌സോ കോടതിയുടെ വിധി.കൂടാതെ 50,000 രൂപ പിഴയും അടക്കണം.
ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഒന്നാംക്ലാസുകാരിയായ കുട്ടിയാണ് പ്രതിയുടെ പീഡനത്തിന് ഇരയായത്.തുടർന്ന് കേസ് അനേഷിച്ച കളമശ്ശേരി പോലീസാണ് പോക്‌സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles