Tuesday, September 29, 2026

സുരക്ഷാ വീഴ്ച്ച; പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി

തത്വമയി വെബ്‌ഡെസ്‌ക്: പഞ്ചാബ് സന്ദർശനവേളയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സംസ്ഥാനത്തിന് സുരക്ഷാ നടപടികളിൽ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉത്തരവാദിത്തം കേന്ദ്ര ഏജൻസികൾക്കാണെന്നുമായിരുന്നു ചന്നി നേരത്തെ നിലപാടെടുത്തിരുന്നത്. പാകിസ്ഥാൻ അതിർത്തിക്കടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര 20 മിനിട്ടോളം കുടുങ്ങിക്കിടന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും, പഞ്ചാബ് സർക്കാർ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കോടതി നിയോഗിക്കുന്ന സമിതി സംഭവത്തിൽ അന്വേഷണം നടത്തുമെന്നും രേഖകൾ ഹൈക്കോടതി രെജിസ്ട്രാർക്ക് കൈമാറാനും സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവനുസരിച്ച് അന്വേഷണ സമിതി പഞ്ചാബ് സന്ദർശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാര്യങ്ങൾ പ്രിയങ്കാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നുമാണ് ചന്നി നേരത്തെ നിലപാടെടുത്തിരുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ മുഖ്യമന്ത്രി പ്രിയങ്കയെ അറിയിച്ചത് എന്തിനാണെന്ന് വിമർശനം ഉയർന്നിരുന്നു പഞ്ചാബിൽ പ്രിയങ്ക സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുകയാണെന്നും ചന്നി മറ്റൊരു മൻമോഹൻ സിംഗ് ആണെന്നും വിമര്ശനങ്ങളുയരുന്നു.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ 

Related Articles

Latest Articles