ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ദക്ഷ എന്ന പെൺ ചീറ്റയാണ് ഇന്ന് ഉച്ചയോടെ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ ത്തുടർന്നുണ്ടായ മാരക മുറിവാണു ദക്ഷ യുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇതോടെ കുനോ ദേശീയോദ്യാനത്തിൽ മൂന്നു മാസത്തിനിടെ ഇത് മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.
നേരത്തെ പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്നും നബീബിയയിൽനിന്നും 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ സാഷ എന്ന ചീറ്റ മാർച്ച് 27നും ഉദയ് എന്ന ചീറ്റ കഴിഞ്ഞ 23നും ചത്തിരുന്നു. അസുഖം ബാധിച്ചാണ് ഇവ ചത്തത്. അതേസമയം കുനോയിൽ സിയായ എന്ന ചീറ്റ കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു

