മലപ്പുറം: ചേകന്നൂർ മൗലവിയെ മുസ്ളിം ഭീകരവാദികൾ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഇരുപത്തിയാറ് വർഷം തികയുന്നു .
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കാൽനൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ്. ആളും തരവും നോക്കി വാ തുറക്കുന്ന പ്രബുദ്ധരായ സാംസ്കാരിക നേതാക്കളുടെ നാട്ടിൽ അന്ധവിശ്വാസങ്ങക്കെതിരെ പോരാടി വിചാരവിപ്ലവം സൃഷിട്ടിക്കാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ട ഒരു പാവം മതപ്രഭാഷകൻ മറവിയുടെ പിന്നാമ്പുറത്തേക്കു വലിച്ചെറിയപ്പെടുന്നത് സ്വാഭാവികം മാത്രം.
ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന ചേകന്നൂർ പി കെ. മുഹമ്മദ് അബുൽ ഹസൻ മൗലവിയാണ് ചേകന്നൂർ മൗലവി എന്ന് അറിയപ്പെട്ടിരുന്നത്. ഖുർആൻ അടിസ്ഥാനമാക്കിയുളള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും യാഥാസ്ഥിതിക മുസ്ലീങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.
ഇസ്ലാമിക പ്രമാണങ്ങള്ക്ക് ചേകന്നൂർ മൗലവി തന്റേതായ രീതിയില് വ്യാഖ്യാനങ്ങള് നല്കി. അങ്ങനെയാണ് മൗലവി വിവാദപുരുഷനായി മാറിയത്. സമൂഹത്തിൽ പൊതുവെ സ്വീകാര്യമായ ഇസ്ലാമിക ആരാധനാക്രമങ്ങളും ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടവയിൽ ഉള്പ്പെടുന്നു. തന്റെ വാദങ്ങള് സ്ഥാപിക്കാനായി മുഹമ്മദ് നബിയുടെ ഉറ്റ അനുയായി വൃന്ദത്തിൽ പെട്ട ചിലരുടെ സ്വീകാര്യതയും ചേകനൂര് മൗലവി ചോദ്യം ചെയ്തു. ഇതോടെയാണ് തീവ്രവാദികളുടെ കണ്ണിലെ കരടായി അദ്ദേഹം ഒറ്റപ്പെട്ടത്. മൗലവി സ്ഥാപിച്ച ഖുര്ആന് സുന്നത് സൊസൈറ്റിയുടെ വളരുന്ന അനുയായിവൃന്ദവും അവർക്ക് തലവേദന ആയി. മൗലവിയുടെ വാദഗതികള് തീവ്ര മുസ്ലീങ്ങളില് കടുത്ത അമര്ഷത്തിനും വഴി വെച്ചു. ഈ അമര്ഷമാണ് ചേകന്നൂര് മൗലവിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന വ്യാജേന എത്തിയ സംഘം ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇന്നേവരെ മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. തീവ്ര മുസ്ലിം മതമൗലിക വാദികളുടെ ഭീഷണി നേരത്തെ തന്നെ മൗലവിക്ക് ഉണ്ടായിരുന്നതിനാൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തി.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്ന കേസ് ഒടുവിൽ സിബിഐ ഏറ്റെടുത്തു. കൊലപാതകം തെളിയിക്കാനയെങ്കിലും ഇതുവരെ മൗലവിയുടെ മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പത്ത് പേരെ പ്രതിചേർത്ത കേസിൽ ശിക്ഷിക്കപ്പെട്ടത് ഒരേയൊരാൾ മാത്രമാണ് . സി ബി ഐ കോടതി കേസിൽ പ്രതി ചേർത്ത എ പി അബൂബക്കർ മുസ്ലിയാറായിരുന്നു അയാൾ. എന്നാൽ ഹൈക്കോടതി പിന്നീട് ഇയാളെയും കുറ്റവിമുക്തനാക്കി .
തൻ്റെ അഭിപ്രായങ്ങൾ ആർക്കെല്ലാം അനിഷ്ടമുണ്ടാക്കിയാലും അത് വെട്ടിത്തുറന്ന് പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മറ്റാരെയും പോലെ ചേകന്നൂർ മൗലവിക്കും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് സംഘപരിവാറിനെതിരെ മാത്രം അഭിപ്രായസ്വാതന്ത്ര്യം വേണം എന്ന് ശഠിക്കുന്ന അതേ മതമൗലികവാദികൾ അന്ന് തന്റെ അഭിപ്രായം വെട്ടിതുറന്നുപറഞ്ഞ ചേകന്നൂർ മൗലവിയെ കഥാവശേഷനാക്കി.
ആശയത്തെ അക്രമം കൊണ്ട് നിശബ്ധമാക്കുക എന്നത് ഫാസിസ്റ്റ് ചിന്താഗതിയാണ്. പക്ഷെ ഇന്ന് അസഹിഷ്ണുതയുടെയും ഭാസിസത്തിന്റെയും പേരിൽ കോലാഹലങ്ങളുണ്ടാക്കുന്നവർക്ക് ചേകന്നൂർ മൗലവിയുടെ കാര്യത്തിൽ മിണ്ടാട്ടമില്ലാത്തത് പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പിന്റെ ഉത്തമ ഉദാഹരണമാണ്. കാൽനൂറ്റാണ്ടിന് ഇപ്പുറവും മൗലവിക്ക് എന്തുസംഭവിച്ചു എന്നറിയാൻ ആർക്കും താല്പര്യമില്ല. ചേകന്നൂർ മൗലവിയെന്ന വ്യക്തിയെപ്പറ്റിയുള്ള ഓർമ്മ പോലും ഇക്കൂട്ടരെ അസ്വസ്ഥമാക്കുമ്പോഴാണ് മൗലവിയുടെ തിരോധാനതിന്റെ ഒരു വാർഷികം കൂടി നിശബ്ദമായി കടന്നു പോകുന്നത്
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…