Featured

ഇന്ന് അന്താരാഷ്ട്ര കടുവാ ദിനം

വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ മുന്‍നിരയിലുള്ള കടുവകളുടെ സംരക്ഷണവും പ്രാധാന്യവും ഓര്‍മപ്പെടുത്തുകയാണ്‌ അന്തരാഷ്ട്ര കടുവാ ദിനത്തിന്‍റെ ലക്ഷ്യം. ഫെലിഡെ കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. ജീവികളുടെ ആഹാരശൃംഖലയില്‍ വളരെ ഉയര്‍ന്ന സ്ഥാനമുള്ള ജീവികൂടിയാണ് കടുവ. ആഹാരശൃംഖലയിലെ വളരെ ഉയര്‍ന്ന സ്ഥാനമുള്ളതുകൊണ്ടുതന്നെ സിംഹത്തിനൊപ്പം കാട്ടിലെ മറ്റൊരു രാജാവായി കടുവയെ കണക്കാക്കുന്നതില്‍ തെറ്റില്ല.

വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലും കടുവകളുടെ സ്ഥാനം വളരെ മുകളിലാണ്. ഇവ വംശനാശ ഭീഷണി നേരിടാനുള്ള പ്രധാനകാരണം മനുഷ്യര്‍ തന്നെയാണ്. 70 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ വരെയാണ് കാടിനുള്ളില്‍ ഓരോ കടുവകളുടേയും അധീന പ്രദേശം. ഇത്ര വലിയ സ്ഥല പരിധി ഇവയ്ക്ക് ആവശ്യമായതിനാല്‍ വനനശീകരണം ഇവയുടെ നാശത്തിന്‍റെ മുഖ്യഘടകമാണ്. ജൈവശൃഖംലയില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതു മൂലം വനത്തില്‍ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ വളരെയേറെ സ്വാധീനിക്കും.

ഭൂമിയില്‍ 3200 കടുവകള്‍ അവശേഷിക്കുന്നുവെന്നാണ്‌ കണക്കുകള്‍. ഇതില്‍ 2200 എണ്ണം നമ്മുടെ രാജ്യത്താണ്‌. ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്‌ഥാനം കര്‍ണാടകയാണ്. 406 കടുവകള്‍ കര്‍ണാടകയിലെ വനങ്ങളിലുണ്ടെന്നാണ് 2014 ലെ കണക്ക്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായ വയനാടു വന്യജീവി സങ്കേതത്തിലും സൈലന്‍റ് വാലി ദേശീയോദ്യാനത്തിലും കടുവകള്‍ ധാരാളമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

1972 വരെ സിംഹമായിരുന്നു ഇന്ത്യയുടെ ദേശീയ മൃഗം. ശക്‌തിയും പ്രതാപവും പ്രൗഢിയും പരിഗണിച്ച്‌ പിന്നീട്‌ ആ സ്‌ഥാനം കടുവയ്‌ക്ക്‌ നല്‍കി. ഇന്ത്യയില്‍ കടുവ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജീം കോര്‍ബറ്റ് ദേശീയദ്യോനമാണ്. ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് ജിം കോര്‍ബറ്റ്.

കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ച 1972ല്‍ ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം 1800 മാത്രമായിരുന്നു. പിന്നീട് 1973ല്‍ കേന്ദ്ര സര്‍ക്കാര്‍ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കി. ഇതേത്തുതുടര്‍ന്ന് 1986ല്‍ കടുവകളുടെ എണ്ണം 4015 ആയി വര്‍ധിച്ചെങ്കിലും പിന്നീട്‌ കുറഞ്ഞു.

വംശനാശഭീഷണി നേരിടുന്നതിനാല്‍ 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിച്ചു. ഇതിന്‍റെ ഫലമായി പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിലെ കടുവകളുടെ എന്നതിൽ ഗണ്യമായ വർധനവുണ്ടായി. 2006 ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം 1411 ആയിരുന്നു. എന്നാൽ 2014 ലെ കണക്കുകൾ പ്രകാരം ഇത് 2226 ആണ്. 2018 ൽ നടന്ന കടുവ സെൻസസിന്‍റെ വിവരം അന്താരാഷ്ട്ര കടുവ ദിനമായ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. കടുവ ഇന്ത്യയുടെ ദേശീയ മൃഗമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാകും ഇക്കാര്യം പ്രഖ്യാപിക്കുക എന്നും വിവരമുണ്ട്.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

4 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

4 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

4 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

4 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

5 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

6 hours ago