keppa
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി ഒരു ഗോള്‍ക്കീപ്പറെ സൈന്‍ ചെയ്യും. അമേരിക്കയില്‍ നിന്നുള്ള കൗമാര ഗോളി ഗബ്രിയേല്‍ സ്ലോനിനയെയാണ് ചെല്‍സി ഒപ്പം കൂട്ടുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
18 വയസ് മാത്രം പ്രായമുള്ള സ്ലോനിന, നിലവില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ചിക്കാഗോ ഫയറിനായാണ് കളിക്കുന്നത്. ഫാബ്രീസിയോയുടെ ട്വീറ്റ് അനുസരിച്ച് സ്ലോനിനയുടെ സൈനിങ്ങിന്റെ കാര്യത്തില്‍ ഇരുക്ലബുകളും തമ്മില്‍ ധാരണയിലെത്തി. 17 ദശലക്ഷം യൂറോ എന്ന ട്രാന്‍സ്ഫര്‍ തുകയിലണ് സ്ലോനിനയുടെ വില്‍പ്പനയില്‍ ധാരണയായത്. മെഡിക്കലും കരാര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സ്ലോനിന ഇന്ന് ലണ്ടനിലെത്തുമെന്നും ഫാബ്രീസിയോ ട്വീറ്റ് ചെയ്തു.
അതേസമയം തന്നെ ചെല്‍സിയുടെ ഭാഗമായാലും അടുത്ത വര്‍ഷമെ താരം ടീമിനൊപ്പം ചേരു. ഇക്കുറി സൈന്‍ ചെയ്യുന്നതിന് പിന്നാലെ ചെല്‍സി താരത്തെ ചിക്കാഗോ ഫയറിന് തന്നെ ലോണില്‍ നല്‍കും. ഈ മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ പൂര്‍ത്തിയാകുന്നവരെ സ്ലോനിന അവിടെ തുടരും.
അതേസമയം സ്ലോനിനയെ സൈന്‍ ചെയ്യുന്നതോടെ സൂപ്പര്‍ഗോളി കേപ്പ അരിസാബലാഗയെ ചെല്‍സി വില്‍ക്കാനാണ് സാധ്യത. ഇറ്റാലിയന്‍ സൂപ്പര്‍ക്ലബ് നാപ്പോളിക്ക് കേപ്പയില്‍ താല്‍പര്യമുണ്ട്. കേപ്പയുടെ വില്‍പ്പന സംബന്ധിച്ച് ചെല്‍സിയും നാപ്പോളിയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഫാബ്രീസിയോ പറയുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…