Sunday, April 28, 2024
spot_img

പുതിയ ​ഗോളിയെ ഒപ്പം കൂട്ടാന്‍ ചെല്‍സി; കേപ്പ പുറത്തേക്കോ?

ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് ക്ലബ് ചെല്‍സി ഒരു ​ഗോള്‍ക്കീപ്പറെ സൈന്‍ ചെയ്യും. അമേരിക്കയില്‍ നിന്നുള്ള കൗമാര ​ഗോളി ​ഗബ്രിയേല്‍ സ്ലോനിനയെയാണ് ചെല്‍സി ഒപ്പം കൂട്ടുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

18 വയസ് മാത്രം പ്രായമുള്ള സ്ലോനിന, നിലവില്‍ അമേരിക്കയിലെ മേജര്‍ ലീ​ഗ് സോക്കര്‍ ക്ലബ് ചിക്കാ​ഗോ ഫയറിനായാണ് കളിക്കുന്നത്. ഫാബ്രീസിയോയുടെ ട്വീറ്റ് അനുസരിച്ച്‌ സ്ലോനിനയുടെ സൈനിങ്ങിന്റെ കാര്യത്തില്‍ ഇരുക്ലബുകളും തമ്മില്‍ ധാരണയിലെത്തി. 17 ദശലക്ഷം യൂറോ എന്ന ട്രാന്‍സ്ഫര്‍ തുകയിലണ് സ്ലോനിനയുടെ വില്‍പ്പനയില്‍ ധാരണയായത്. മെഡിക്കലും കരാര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സ്ലോനിന ഇന്ന് ലണ്ടനിലെത്തുമെന്നും ഫാബ്രീസിയോ ട്വീറ്റ് ചെയ്തു.

അതേസമയം തന്നെ ചെല്‍സിയുടെ ഭാ​ഗമായാലും അടുത്ത വര്‍ഷമെ താരം ടീമിനൊപ്പം ചേരു. ഇക്കുറി സൈന്‍ ചെയ്യുന്നതിന് പിന്നാലെ ചെല്‍സി താരത്തെ ചിക്കാ​ഗോ ഫയറിന് തന്നെ ലോണില്‍ നല്‍കും. ഈ മേജര്‍ ലീ​ഗ് സോക്കര്‍ സീസണ്‍ പൂര്‍ത്തിയാകുന്നവരെ സ്ലോനിന അവിടെ തുടരും.

അതേസമയം സ്ലോനിനയെ സൈന്‍ ചെയ്യുന്നതോടെ സൂപ്പര്‍​ഗോളി കേപ്പ അരിസാബലാ​ഗയെ ചെല്‍സി വില്‍ക്കാനാണ് സാധ്യത. ഇറ്റാലിയന്‍ സൂപ്പര്‍ക്ലബ് നാപ്പോളിക്ക് കേപ്പയില്‍ താല്‍പര്യമുണ്ട്. കേപ്പയുടെ വില്‍പ്പന സംബന്ധിച്ച്‌ ചെല്‍സിയും നാപ്പോളിയും തമ്മില്‍ ചര്‍ച്ചകള്‍ പുരോ​ഗമിക്കുകയാണെന്നാണ് ഫാബ്രീസിയോ പറയുന്നത്.

Related Articles

Latest Articles