Monday, May 13, 2024
spot_img

സുരക്ഷാ മേഖലയില്‍ അലഞ്ഞ് തിരിഞ്ഞ് കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്ത് യുഎസ് അധികൃതർ; സാമൂഹ്യ മാധ്യമങ്ങളില്‍ താരമായി ‘ഹെന്നിപിന്നി’

വാഷിംഗ്ടൺ: അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്ത് യുഎസ് അധികൃതര്‍.

യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ് കറങ്ങി നടന്ന കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. ഉദ്യോഗസ്ഥർ തന്നെയാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധിപേരാണ്‌ വാർത്ത കണ്ടിരിക്കുന്നത്. എന്നാൽ കോഴിക്ക് ഹെന്നി പെന്നി എന്ന് പേരും നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാൽ കോഴിയെ കണ്ടെത്തിയ സ്ഥലം ഏതാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആയിരുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ എന്നും സംഘടനയുടെ വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു.

മാത്രമല്ല കോഴി എങ്ങനെയാണ് സുരക്ഷാ മേഖലയില്‍ പ്രവേശിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമല്ല എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹെന്നിപെന്നിയെ ചാരപ്രവര്‍ത്തിക്കായി ആരെങ്കിലും അയച്ചതാണോ അല്ലെങ്കില്‍ വഴിതെറ്റി എത്തിയതാണോ എന്ന് സംശയമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

എന്തായാലും കോഴിയെ ജീവനക്കാരില്‍ ഒരാളുടെ വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles