Thursday, December 18, 2025

ഇളയരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ പാടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

ചെന്നൈ: സംഗീതസംവിധായകന്‍ ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വേദികളിലും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ വഴിയും ആലപിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഈ ആവശ്യവുമായി ഇളയരാജ മുമ്പ് കോടതിയെ സമീപിച്ചപ്പോള്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ഹര്‍ജിയില്‍ ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.

ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് അന്തിമ ഉത്തരവില്‍ പറയുന്നത്. തന്റെ ഗാനങ്ങള്‍ പാടുന്നതിന് ഗായകര്‍ പണം വാങ്ങിയാല്‍ അതിന്റെ ആനുപാതിക തുക തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം സൗജന്യമായി തന്റെ പാട്ട് പാടുന്നവരോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇളയരാജ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം അനുവാദം ചോദിക്കാതെ തന്റെ ഗാനങ്ങള്‍ സ്റ്റേജില്‍ ആലപിച്ചതിന് എസ്.പി ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരുന്നു.

Related Articles

Latest Articles