tamilnadu
ചെന്നൈ: ലഹരിമരുന്ന് വിൽപന പോലീസിനെ അറിയിച്ചതിന്റെ വൈരഗ്യത്തിൽ യുവാവിന്റെ കൈ വെട്ടിയെടുത്ത് പ്രതികാരം തീർത്തു. ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ്.
അതേസമയം, വെട്ടിയെടുത്ത കൈ ഒരുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസിന്റെ വാക്കുകൾ.
വെട്ടിയെടുത്ത കൈയ്യുമായി മുങ്ങിയ ഗുണ്ടകള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തിരുച്ചിറപ്പള്ളി എം.ജി.ആര്‍ നഗര്‍ സ്വദേശിയായ റാമിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം ആക്രമിച്ചത്.
കൂലിപ്പണിക്കാരനായ ഇയാള്‍ പ്രദേശത്തെ കഞ്ചാവ് കച്ചവടത്തെ കുറിച്ചു പൊലീസിനു വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു ആക്രമണം. നിരവധി കേസുകളിലെ പ്രതികളായ വിജയ്, ഹരി എന്നിവരാണ് റാമിനെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അരിവാളെടുത്ത് വെട്ടുകയായിരുന്നു. കത്തിയെടുത്ത് വെല്ലുവിളിച്ചതോടെ റാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പിറകെ ഓടിയ പ്രതികള്‍ റാമിനെ പിടികൂടി കൈ വെട്ടുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ തൂങ്ങിയ കൈ മുറിച്ചെടുത്ത് അക്രമികള്‍ സ്ഥലം വിട്ടു. റാമിനെ നാട്ടുകാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…