തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളും മൂലം ജനം നട്ടം തിരിയുമ്പോൾ പ്രളയസെസ് അടിച്ചേല്‍പിക്കാനുള്ള നീക്കം ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനോടകം പല പേരുകളില്‍ സർക്കാർ അധികനികുതി ഈടാക്കുന്നുണ്ട്. ബജറ്റ് വഴിയും 1785 കോടിയുടെ അധിക നികുതി അടിച്ചേല്‍പിച്ചു. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധികനികുതി. തെരഞ്ഞെടുപ്പില്‍ തോൽപിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധികനികുതിയുടെ പേരില്‍ അടിച്ചേല്‍പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കുടിശ്ശിക നികുതി പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ധനവകുപ്പാണ് ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് അര്‍ഹര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാർ പരാജയപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനത്തിന് ലഭിച്ച തുകയിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത കഴിവുകെട്ട സര്‍ക്കാർ വീണ്ടും ജനങ്ങള്‍ക്കുമേല്‍ കുതിരകയറുന്നു. ഇപ്പോഴും പ്രളയത്തിൻറെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പിൽ തെളിഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…