ആലപ്പുഴ : പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോയ കാര്‍ മുന്നു വിദ്യാര്‍ത്ഥിനികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയേയും ഇടിച്ചുതെറിപ്പിച്ചു.
നടന്നു പോകുകയായിരുന്ന ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. രണ്ടുപേര്‍ കനാലിലേക്കാണു വീണത്. അതിനു ശേഷമാണ് സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെ ഇടിച്ചത്. ഇവരെല്ലാം ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്.
തുടർന്ന് സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാര്‍ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…