Monday, September 28, 2026

അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിച്ചു; എട്ട് പേർക്ക് പരിക്ക്

ആലപ്പുഴ : പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോയ കാര്‍ മുന്നു വിദ്യാര്‍ത്ഥിനികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയേയും ഇടിച്ചുതെറിപ്പിച്ചു.

നടന്നു പോകുകയായിരുന്ന ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. രണ്ടുപേര്‍ കനാലിലേക്കാണു വീണത്. അതിനു ശേഷമാണ് സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെ ഇടിച്ചത്. ഇവരെല്ലാം ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്.

തുടർന്ന് സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാര്‍ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

Related Articles

Latest Articles