India

“മുഗളന്മാരുടെ ഹുങ്കിനെ തകര്‍ത്തെറിഞ്ഞ ഭാരതത്തിലെ ധീരനായ രാജാവ്” ; ഇന്ന് ഛത്രപതി ശിവാജി ജയന്തി

ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ് എന്ന ഛത്രപതി ശിവാജി. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാലും ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.

1627 ഫെബ്രുവരി 19 ന് (Chhatrapati Shivaji Maharaj Jayanti)മഹാരാഷ്ട്രയിൽ ഷഹാജി ഭോസ്ലേയുടേയും ജീജാബായിയുടെയും ഇളയമകനാണ് ശിവാജി. അദ്ദേഹത്തിൻറെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും ശിവാജി പ്രാഗത്ഭ്യം നേടിയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു. മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ്. ധീരനും കർക്കശക്കാരനുമായ ഭരണാധികാരി. ശത്രുക്കളോടു ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീര ദേശാഭിമാനി.ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുമ്പോഴും അസാമാന്യമായ മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.മറ്റു മതക്കാരെ സംരക്ഷിക്കുന്നതിലും മുൻപിലായിരുന്നു ശിവാജി. ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴില്‍ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീര്‍ന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂര്‍ത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയത്. 1674 ജൂണ്‍ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ സേനകളിൽ മുസ്ലീങ്ങളായ അനവധി സൈന്യാധിപന്മാർ ഉണ്ടായിരുന്നു. മറ്റുള്ള ഭരണാധികാരികളോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തിട്ടുള്ളൂ. ഒരിക്കലും ഇതര മതസ്ഥരോട് അദ്ദേഹം ശത്രുത കാണിച്ചിട്ടില്ല. 2000 സൈനീകരെയാണ് അദ്ദേഹത്തിന് പിതൃസ്വത്തായി ലഭിച്ചത് . പക്ഷെ തന്റെ സേനയുടെ ബലം അദ്ദേഹം 10,000 ആക്കി ഉയർത്തി.സൈനീകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി സേനയുടെ ബലം വർദ്ധിപ്പിച്ചു. ശിവാജിയുടെ വീക്ഷണങ്ങളില്‍ രാഷ്‌ട്രത്തിന്റെ ഉയര്‍ച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനി വേശ ശക്തികള്‍ക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം.

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളില്‍ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് ശിവാജി പ്രഖ്യാപിച്ചു. ഔറംഗസീബിന്റെ കോട്ടകളില്‍ സ്വന്തം ബന്ധുക്കള്‍ തന്നെ ഉദ്യോഗസ്ഥരായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ശിവാജി ബന്ധുക്കളെ മാറ്റി നിര്‍ത്തി. കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.

മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല അടിമ ത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നല്‍കിയതില്‍ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

10 minutes ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

11 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

15 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

17 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

17 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

19 hours ago