തിരുവനന്തപുരം- അവസാനം ചത്തീസ്ഗഡും കോൺഗ്രസിനെ കൈവിട്ടു. ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്ന ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി.ജെ.പി ലീഡ് നില ഭദ്രമാക്കി. വോട്ടെണ്ണലിന്‍റെ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ബി.ജെ.പി ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി.ജെ.പി 49 സീറ്റിലും കോൺഗ്രസ് 39 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്. 90 നിയമസഭ സീറ്റുകളാണ് ചത്തീസ്ഗഡിലുള്ളത്.
സി.പി.ഐ ഒന്നും മറ്റുള്ളവർ ഒന്നും എന്ന നിലയിലാണ് ലീഡ് നില. എക്സിറ്റ് പോൾ ഫലങ്ങളെ അട്ടിമറിച്ചാണ് ബി.ജെ.പി അവിടെ മുന്നേറിയത്. കോൺഗ്രസ് വീണ്ടും ഭരണത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ നിരീക്ഷിച്ചത്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു ചത്തീസ് ഗഡിൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ.
സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ തൻ്റെ മണ്ഡലത്തിൽ പിന്നിലാണെന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ തെളിവാണ്. സംസ്ഥാനത്തെ എട്ട് മന്ത്രിമാർ പിന്നിലാണ്.
കേന്ദ്ര സർക്കാരിൻ്റെ ജനപ്രീയ, ക്ഷേമ പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചതാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് സഹായകരമായത്.

