Thursday, January 8, 2026

ഹര്‍ജിയില്‍ പിഴവ്; പി ചിദംബരത്തിന്‍റെ ഹര്‍ജി ഡിഫെക്ട് ലിസ്റ്റില്‍

ദില്ലി- പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പിഴവെന്ന് കണ്ടെത്തല്‍.ഹര്‍ജി ഡിഫെക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കാനിരിക്കവേയാണ് കണ്ടെത്തല്‍.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കുകയായിരുന്നു.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ ചിദംബരത്തിനായി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സി.ബി.ഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല

Related Articles

Latest Articles