Sunday, January 4, 2026

സ്റ്റാലിനെ കണ്ട് പിറന്നാൾ ആശംസകൾ പറഞ്ഞ് പൂവും കൊടുത്ത് പിണറായി വിജയൻ; തമിഴ്നാട് മുഖ്യന്റെ കാര്യത്തിൽ തീരുമാനമായെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി M K സ്റ്റാലിനെ നേരിൽ കണ്ട് പിറന്നാൾ ആശംസകൾ നേർന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പൂക്കൾ നൽകിയായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നത്. മുഖ്യമന്ത്രി തന്നെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ ആശംസകൾ നേർന്ന ചിത്രവും കുറിപ്പും അദ്ദേഹം പങ്കുവെച്ചു

‘കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു’- തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ആശംസകൾ നേർന്നതിന് പിന്നാലെ ട്രോളുകളും വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ നൽകിയാണ് ഈ പോസ്റ്റിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പോയ സ്ഥിതിയ്ക്ക് മുല്ലപ്പെരിയാർ വിഷയത്തിൽ കൂടി ഒരു തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു പോസ്റ്റിന്റെ കമന്റ് ബോക്സിൽ പല ആളുകളുടെയും അഭിപ്രായം.

Related Articles

Latest Articles