തിരുവനന്തപുരം: ജനപ്രീതിക്കുള്ള ‘വഴി’തേടി മുഖ്യമന്ത്രി പിണറായി വിജയൻ, യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പുത്തൻ ആശയങ്ങൾ തേടിയുള്ള യുവ ഐ എ എസ്, ഐ പിഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം നാളെ നടക്കും. തിരഞ്ഞെടുപ്പിനുമുമ്പ് സർക്കാരിനെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി മുൻ ചീഫ് സെക്രട്ടറിമാരെയും മുൻ ഡി ജി പിമാരെയും കാണും. വർഗബഹുജന സംഘടനകളെ വിളിച്ചുചേർത്ത് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
2009-നുശേഷം സംസ്ഥാനത്ത് ജോലിതുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ ക്ഷണം. യോഗത്തിനുമുമ്പ് നിർദേശങ്ങൾ ഇ-മെയിൽ വഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനുള്ള വഴിയാണ് തേടുന്നത്.

