തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിക്കും. അമേരിക്ക സന്ദര്‍ശനത്തിന് ശേഷം അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയിലേക്ക് പോകുന്നത്. യാത്രാനുമതിയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ (Union govt) അനുമതി തേടും.മുഖ്യമന്ത്രിയുടെ യുഎഇ (UAE) യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ യുഎസ് യാത്ര.
നേരത്തെ, ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലഹാന്‍ഡ്രോ സിമന്‍കസ് മറിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉച്ചവിരുന്നില്‍ സ്ഥാനപതി പങ്കെടുത്തു. ആരോഗ്യ, കായിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക, ആയുര്‍വേദത്തിന് ക്യൂബയില്‍ പ്രചാരം കൂട്ടുക തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബ സന്ദര്‍ശനം നടത്തുന്നത്.

