Monday, December 22, 2025

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു ! ആർക്കും പരിക്കില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം പള്ളിക്കലിൽ വച്ചായിരുന്നു സംഭവം. കമാൻഡോ വാഹനത്തിന് പിന്നിൽ അകമ്പടി പോയ പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. കടയ്‌ക്കൽ കോട്ടപ്പുറത്ത് പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചുവരുന്നതിനിടെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വാഹനങ്ങൾക്ക് സാരമില്ലാത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

രണ്ട് മാസം മുൻപ് വെഞ്ഞാറമൂട് ഭാ​ഗത്ത് വച്ച് സമാനരീതിയിൽ അപകടം സംഭവിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അകമ്പടിയായി പോയ കമാൻഡോ വാഹനങ്ങൾ സ്‌കൂട്ടർ യാതക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

Related Articles

Latest Articles