child abduction; Remand report that the baby was likely to die; Accused Hasan may be taken into police custody today
തിരുവനന്തപുരം: പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുട്ടിക്ക് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻകുട്ടിയുടെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. വർക്കല അയിരൂർ സ്വദേശിയാണ് പ്രതി. കരഞ്ഞ് ഒച്ചവെച്ച കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപ്പിടിച്ചതിനാൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു എന്ന കാരണത്താൽ പ്രതിക്കെതിരേ വധശ്രമക്കുറ്റംകൂടി ചുമത്തിയിട്ടുണ്ട്.
നിർജലീകരണം കാരണം കുട്ടിയുടെ ശരീരത്തിൽ ക്രിയാറ്റിൻ, യൂറിയ ലെവൽ കൂടിയിരുന്നതിനാൽ കുട്ടിയുടെ വൃക്കയ്ക്കു തകരാർ സംഭവിച്ച് മരിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. പ്രതി ഹസൻകുട്ടിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് 18 വരെയാണ് റിമാൻഡ് ചെയ്തത്.
ഫെബ്രുവരി 18-നാണ് ഓൾ സെയ്ന്റ്സ് കോളേജിനു സമീപത്തുനിന്ന് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വധശ്രമത്തിനു പുറമേ കുട്ടിയെ പീഡിപ്പിക്കണമെന്നും പ്രതിക്ക് ഉദ്ദേശ്യമുണ്ടായതിനാൽ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…