Friday, December 19, 2025

നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: നാലാം ക്ലാസുകാരിയെ സ്‌കൂളിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. നാടോടി സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

സ്‌കൂളിലേക്ക് ഒറ്റക്ക് നടന്നുപോകുന്‌പോള്‍ കുട്ടിയെ സ്ത്രീ പിടികൂടുകയായിരുന്നു. ഉടന്‍തന്നെ കുട്ടി കുതറിയോടി അടുത്ത വീട്ടില്‍ അഭയം തേടി. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

തുറയില്‍കുന്ന് എസ്എല്‍യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles