Monday, June 3, 2024
spot_img

കോതമംഗലം പള്ളി തർക്കം :പള്ളി എറ്റെടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി.

അപ്പീലില്‍ നാളെ തുടര്‍വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടറിനെതിരെ കോടതിയലക്ഷ്യ നടപടിയില്‍ ഇന്ന് സിംഗിള്‍ ബഞ്ചിന് വിധി പറയാം. എന്നാല്‍ ഈ വിധി നടപ്പാക്കുന്നതും ഒരാഴ്ച നിര്‍ത്തി വെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Related Articles

Latest Articles