Kerala

മലപ്പുറത്ത് വീണ്ടും ബാലവിവാഹത്തിന് ശ്രമം; അധികൃതർ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാർ; പിന്നെ സംഭവിച്ചത്

പൊന്നാനി: മലപ്പുറത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം (Child Marriage) നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടു. എന്നാൽ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. തുടർന്ന് ശൈശവ വിവാഹ നിരോധന ഓഫീസർ പൊന്നാനി മുൻസിഫ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് പോലീസ് എത്തി വിവാഹം നിർത്തിവെപ്പിച്ചു. പൊന്നാനി മുൻസിഫ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു പോലീസ് നടപടി.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

8 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

8 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago