കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് പത്താം നാളാണ് കൊടുവള്ളി സ്വദേശി തേജയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണന്‍റെ ഭാര്യയാണ് മരിച്ച തേജ. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്.
ഇന്ന് രാവിലെ യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

